കോട്ടയം: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജിമിക്കി കമ്മലുകളുടെ വന്‍ ശേഖരവുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വലേഴ്സ്സിന്റെ കഞ്ഞിരപ്പള്ളി ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് തുടങ്ങി. മെയ് 12 മുതല്‍ 19 വരെ നടക്കുന്ന ജിമിക്കി ഫെസ്റ്റിന്റെ ഉദഘാടനം ഡോ: എം ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു.
പ്രമീള ദേവി (വനിതാ കമ്മീഷന്‍ മെമ്പര്‍ ), ഷെമീം മുഹമ്മദ്, ബിജു ജോര്‍ജ് (സോണല്‍ മാനേജര്‍), സെബാസ്റ്റ്യന്‍ ( റീജിയണല്‍ മാനേജര്‍), വിനോഹ് (ഷോറൂം മാനേജര്‍), അനീഷ് (മാര്‍ക്കറ്റിങ് മാനേജര്‍), തുടങ്ങിയവര്‍ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ നേരിട്ട് കാണാനുള്ള അപൂര്‍വ അവസരം ഫെസ്റ്റിന്റെ ഭാഗമായി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വലേഴ്സ് ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ്