കണ്ണൂര്‍: നെട്‌സണ്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്റ് ഓഫ് ചെന്നൈയിലെ എം.ബി.എ വിദ്യാര്‍ഥികള്‍ക്ക് സുള്‍ഫെക്‌സ് മാട്രസ് സ്ഥാപനം ഒരുദിവസത്തെ വ്യാവസായിക പരിശീലനം സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. ജഗന്നാഥന്റെ നേതൃത്വത്തില്‍ 40 വിദ്യാര്‍ഥികളാണ് പരിശീലന ഭാഗമായി സ്ഥാപനം സന്ദര്‍ശിച്ചത്. സുള്‍ഫെക്‌സ് മാട്രസിന്റെ ഓഫിസ് പ്രവര്‍ത്തന രീതികളെക്കുറിച്ചും മെത്ത ഉല്‍പാദന രീതികളെക്കുറിച്ചും പരിശീലനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. സുള്‍ഫെക്‌സ് മാനേജിങ് ഡയരക്ടര്‍ എം.ടി.പി മുഹമ്മദ് കുഞ്ഞി എങ്ങനെ ഒരുസ്ഥാപനം തുടങ്ങാം ഒരു തൊഴില്‍ എങ്ങനെ പഠിക്കാം, സ്ഥാപനങ്ങളിലെ വരവ് ചെലവ് കാര്യങ്ങളെങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ വിഷയത്തെ കുറിച്ച് പ്രസംഗം നടത്തി.
പിന്നീട് വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി സംശയദൂരീകരണവും നടത്തി. പരിശീലന പരിപാടിക്കുശേഷം വിദ്യാര്‍ഥികള്‍ പരിശീലനമൊരുക്കിയ സുള്‍ഫെക്‌സ് എംഡി എം.ടി.പി മുഹമ്മദ് കുഞ്ഞിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. ജഗന്നാഥന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സുള്‍ഫെക്‌സ് ഫാക്ടറി മാനേജര്‍ ധനൂപ്, ജനറല്‍ മാനേജര്‍ പത്മനാഭന്‍, ഫൈനാന്‍സ് മാനേജര്‍ ബിന്‍സി റോയി സംസാരിച്ചു. വൈകീട്ടോടെ വിദ്യാര്‍ഥി സംഘം സ്ഥാപനത്തോടുള്ള നന്ദിയറിയിച്ച് ചെന്നൈയിലേക്ക് പുറപ്പെട്ടു.
ചെന്നൈയിലെ നെട്‌സണ്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് സുള്‍ഫെക്‌സ് മാട്രസ് ഫാക്ടറിയില്‍ ഒരുദിവസത്തെ വ്യാവസായിക പരിശീലനം സംഘടിപ്പിച്ചു