ചിമ്മിനി ഡാം ഇന്ന് തുറക്കും

  • Post category:news
  • Reading time:1 min read
You are currently viewing ചിമ്മിനി ഡാം ഇന്ന് തുറക്കും

തൃശൂര്‍: ചിമ്മിനി ഡാം ഇന്ന് തുറക്കും. അണക്കെട്ടിന്റെ നാല് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറക്കുന്നത്. തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്തതാണ് ഡാം തുറക്കുന്നത്.ഷട്ടറുകള്‍ തുറക്കുന്നതോടെ കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നത്.

0Shares