ഓവല്‍:ചാമ്പ്യന്മാര് വിജയ്ച്ച് തന്നെ ഇഗ്ലണ്ടില്‍ തുടങ്ങി. ചാംപ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് ടീം ഇന്ത്യ ഗംഭീരമാക്കി. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ ഇന്ത്യ 45 റണ്‍സിനു തകര്‍ക്കുകയായിരുന്നു. കളിക്കിടെ മഴയെത്തിയതിനെ തുടര്‍ന്ന് കളി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലാ പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിനെ ഇന്ത്യന്‍ പേസര്‍മാര്‍ വരിഞ്ഞുകെട്ടി. ടീമിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും കത്തിക്കയറിയപ്പോള്‍ 38.4 ഓവറില്‍ 189 റണ്‍സിന് കിവികള്‍ പുറത്തായി. ഷമിയും ഭുവനേശ്വറും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ മികച്ച പിന്തുണയേകി. ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോലി (52*) അര്‍ധസെഞ്ച്വറിയുമായി മുന്നില്‍ നയിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന് 40 റണ്‍സെടുത്തു. 26 ഓവറില്‍ മൂന്ന് വിക്കറ്റിന് ഇന്ത്യ 129 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 26 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 85 റണ്‍സ് മാത്രം മതിയായിരുന്നു.ചെവ്വാഴ്ച്ച (മെയ് 30)ന് ഇന്ത്യക്ക്് ബംഗ്ലാദേശുമായാണ് ഇനി ശേശിക്കുന്ന സന്നാഹ മത്സരം
ചാമ്പ്യന്മാര് ജയിച്ച് തുടങ്ങി.സന്നാഹ മത്സരത്തില്‍ കരുത്തരായ ന്യുസിലാന്‍ഡിനെ 45 റണ്‍സിനു തകര്‍ത്ത് ഇന്ത്യ.