പയ്യന്നൂര്‍: കാസര്‍കോട് ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്ന കാങ്കോല്‍ താഴെ കുറുന്തിലെ പി അവനീന്ദ്രനാഥ്(56) അന്തരിച്ചു. പ്രഭാത നടത്തിനിടെ വീടിനു സമീപം കുഴഞ്ഞു വീണ് മരിച്ച നിലയിലാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. മികച്ച അധ്യാപകന്‍, മികച്ചസംഘാടകന്‍, കര്‍ഷകന്‍, നാടകപ്രവര്‍ത്തകന്‍, അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഗൗരവമുള്ള ചലച്ചിത്ര പ്രേക്ഷകന്‍ തുടങ്ങി എല്ലാ വഴികളിലും മാഷ് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പുരോഗമന പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. വാച്ചു ചെരിപ്പും ഉപയോഗിക്കാത്തെ മാഷുടെ അധ്യാപന ജീവിതത്തിന്റെ വിരമിക്കുന്ന ചടങ്ങില്‍ അദ്ദേഹം നടത്തിയ വേറിട്ട പ്രകടനം ശ്രദ്ധേയമായിരുന്നു. സ്‌കൂള്‍ മുറ്റത്തുനിന്ന് നഗ്ന പാദനായി 61 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തുകയായായിരുന്നു. നടത്തത്തെ ഏറെ സ്‌നേഹിച്ചിരുന്ന അവനീന്ദ്രനാഥ് മാഷ് ഒടുവില്‍ മരിക്കുന്നതും നടത്തിനിടെയാണ്. 1984 ല്‍ കണക്ക് അധ്യാപകനായാണ് ചട്ടഞ്ചാലില്‍ എത്തുന്നത്. 31 വര്‍ഷത്തിന് ശേഷം സ്‌കൂളില്‍ നിന്ന് 2014ല്‍ ആണ് വിരമിച്ചത്. അവസാനത്തെ അഞ്ചു വര്‍ഷമാണ് സ്‌കൂളിന്റെ പ്രസിപ്പലായി ചുമതലയേറ്റത്. പ്രമീളയാണ് ഭാര്യ. മക്കള്‍; അമ്പിളി, അനുപ്രിയ. മരുമകന്‍ അരുണ്‍ മുരളി. സഹോദരങ്ങള്‍: ഡോ.പി ഭാസ്‌കരന്‍, പി സുശീല, സതി.