ഗ്രാമങ്ങളിലെ വിവര സാങ്കേതികവിദ്യ ഉയര്‍ത്താന്‍ ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ഗ്രാമങ്ങളിലെ വിവര സാങ്കേതികവിദ്യ  ഉയര്‍ത്താന്‍ ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കുന്നു.

ഷില്ലോങ്: ഗ്രാമങ്ങളിലെ വിവര സാങ്കേതിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി എസ് എന്‍ എല്‍ ഗ്രാമപ്രഞ്ചായത്തുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുവാനൊരുങ്ങുന്നു. അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ ഒപ്ടിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം അയ്യായിരത്തി ഇരുന്നൂറ് കിലോമീറ്ററാണ് ഒ.എഫ്.സി കേബിള്‍ ലഭ്യമാക്കേണ്ടത്. അസമിലെ എഴുപതു ശതമാനം പ്രദേശങ്ങളിലും പദ്ധതി പ്രകാരം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നതാണെന്ന് ബി എസ് എന്‍ എല്‍ ചീഫ് ജനറല്‍ മാനേജര്‍ എം കെ സേത് പറഞ്ഞു.


കാംരൂപ് ജില്ലയിലെ ക്ഷേത്രി ഗാവോന്‍ പഞ്ചായത്താണ് പദ്ധതി പ്രകാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമാകുക. ബി എസ് എന്‍ എല്‍ പൊതു സ്ഥലങ്ങളില്‍ മൂവായിരം ഹോട്ട്‌സ്‌പോട്ട് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഉയര്‍ന്ന വേഗതയിലുള്ള സേവനങ്ങള്‍ ഗുവഹാത്തിയില്‍ മാര്‍ച്ചോടു കൂടി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ബി ഐ യുമായി ചേര്‍ന്ന് ബി എസ് എന്‍ എല്‍ മോബിക്യാഷ് എന്ന ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാര്‍ സഹായത്തോടു കൂടി ഗ്രാമീണ മേഖലയിലെ 65,000 ആളുകള്‍ക്ക് ഡിജിറ്റല്‍ ഇടപാട് നടത്തുവാന്‍ പരിശീലനം നല്‍കുവാനും ബി എസ് എന്‍ എല്‍ തീരുമാനിച്ചിട്ടുണ്ട്.

0Shares