
ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് വന്‍ അപകടം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പുലര്‍ച്ചെ ഭോപ്പാല്‍ നഗരത്തിലെ ഖട്ട്‌ലപുര ക്ഷേത്ര ഗാട്ടിലാണ് അപകടമുണ്ടായത്. പതിനൊന്ന് പേര്‍ മരിച്ചു. നാലു പേരെ കാണാനില്ല.

ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു. അമിത തോതില്‍ ആളുകള്‍ കയറിയതാണ് ബോട്ട് മറിയാന്‍ ഇടയാക്കിയത്. അപകടത്തില്‍പ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. പോലീസിന്‍റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
