ഗണപതി; ബുദ്ധമതധാർമ്മികതയെ പരാജയപ്പെടുത്താനും പ്രത്യയശാസ്ത്രത്തിന്റെ ശക്തിയെ മറികടക്കാനും കണ്ടെത്തിയ കുറുക്കു സാങ്കേതികത

  • Post category:news
  • Reading time:1 min read
You are currently viewing ഗണപതി; ബുദ്ധമതധാർമ്മികതയെ പരാജയപ്പെടുത്താനും പ്രത്യയശാസ്ത്രത്തിന്റെ ശക്തിയെ മറികടക്കാനും കണ്ടെത്തിയ കുറുക്കു സാങ്കേതികത

ജയകുമാര്‍ നാരാണത് രാഘവന്‍

ഗണനായകൻ ബുദ്ധമതത്തിന്റെ അവസാന കാലഘട്ടത്തിലെ സേനാപതി ആയിരുന്നു. ചാതുർവർണ്യ മതത്തിന്റെ ആക്രമണ കാലഘട്ടത്തിൽ സ്വയം രക്ഷക്ക് ജാഗരൂകരായ ചെറുത്തു നിൽപ്പുകാരായ ബുദ്ധിസ്റ്റുകളുടെ തലവൻ. ബി. സി നാലാം നൂറ്റാണ്ടു മുതൽ ചക്രവർത്തി അശോകന്റെ കാലഘട്ടം മുതൽ തുടർന്ന ക്ഷത്രിയ കാലഘട്ടം. ബ്രാഹ്മണിസം ബൗദ്ധരെ പൊതുവെ ക്ഷത്രിയർ എന്നും ജൈനരേ പൊതുവെ വൈശ്യർ എന്നും വിളിച്ചിരുന്നു. പരശുരാമന്മാർ ക്ഷത്രിയരെ (ബൗദ്ധരെ) ചുറ്റി നടന്നു കൊന്നിരുന്ന കാലം. ഇരുപത്തിയൊന്ന് വട്ടം ഇന്ത്യയൊട്ടാകെ ചുറ്റി നടന്നു കൊന്നു എന്ന് പുരാണങ്ങൾ. ബുദ്ധമതവും അനുയായികളും ലോകം മുഴുവൻ ചിതറി ഓടിയ കാലം. ചെറുത്തു നില്ക്കാൻ ഓരോ വിഹാരത്തിനും ഗണനായകർ വേണമായിരുന്നു. അവരായിരുന്നു ഗണപതിമാർ. ഗണപതിയുടെ കൊമ്പു മുറിച്ച പരശുരാമ കഥ പ്രസിദ്ധം ആണല്ലോ.

താന്ത്രിക്‌ ബുദ്ധിസ്റ്റുകൾ (ഇന്ദ്രനെപ്പോലെ) ദേവസ്ഥാനത്തു പ്രതിഷ്ഠിച്ച ഗണപതി. ഈ സേനാപതി പിന്നീട് എങ്ങിനെ വിരൂപമായ വിചിത്രനായ ഗണേശൻ എന്ന ദൈവം ആയതു എന്നത് വളരെ രസകരമാണ്. ആന ബുദ്ധ മത പ്രതീകം ആണ്. ബുദ്ധന്റെ തന്നെ പ്രതീകം. ലക്ഷക്കണക്കിന് ശില്പങ്ങളിലും ചരിത്രരേഖകളും അവയ്ക്കു സാക്ഷി ആണ്. ബുദ്ധമതധാർമ്മികതയെ പരാജയപ്പെടുത്താനും പ്രത്യയശാസ്ത്രത്തിന്റെ ശക്തിയെ മറികടക്കാനും കണ്ടെത്തിയ കുറുക്കു സാങ്കേതികതയാണ് ഗണപതി. ബുദ്ധന്റെ ഉടലും ആനയുടെ തലയും ചേർത്ത ഗണപതി എന്ന പുതിയ ദൈവം.

 

ബുദ്ധമതക്കാരുടെ ശിരഛേദം ചെയ്തതിന്റെ പ്രതീകമായ പ്രതിനിധാനമാണ് ഗണപതി. അതുകൊണ്ടാണ് മറ്റു ആര്യ ദൈവിക പൂജയ്ക്ക് മുന്‍പ് ഗണപതിക്ക് പൂജ നിർബന്ധിതമായത്. അങ്ങനെ തങ്ങളുടെ മുൻ മതത്തിൽ തങ്ങളുടെ വിശ്വാസപ്രഖ്യാപനം ഉപേക്ഷിക്കാൻ മടിക്കുന്ന ബുദ്ധമതക്കാരിൽപ്പോലും ഗണപതി ഒരു ആശ്വാസമായി മാറി.

(ചിത്രം- കടപ്പാട്- ടി.  മുരളി)

0Shares