ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മല്ല. സി.ബി.ഐ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മല്ല. സി.ബി.ഐ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് സി​.ബി.​ഐ റി​പ്പോ​ർ​ട്ട്. സി.​ബി.​ഐ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മ​ണി​യു​ടേ​ത് ക​ര​ൾ രോ​ഗം മൂ​ല​മു​ള്ള മ​ര​ണ​മാ​ണ്. തു​ട​ർ​ച്ച​യാ​യ മ​ദ്യ​പാ​നം രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും സി.​ബി.​ഐ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2016 മാ​ർ​ച്ച് ആ​റി​നാ​ണ് മ​ണി മ​രി​ച്ച​ത്. 2017ൽ ​മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു. മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യെ​ന്ന രാ​സ​പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ദു​രൂ​ഹ​ത​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.

മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​ഷാം​ശം മ​ദ്യ​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ്. ക​ര​ൾ രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​യ​റ്റി​ല്‍ അ​വ​ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സി.​ബി.​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന വി​ഷാം​ശം സം​ബ​ന്ധി​ച്ച് പോ​ണ്ടി​ച്ചേ​രി ജി​പ്മെ​റി​ലെ വി​ദ​ഗ്‍​ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് സി​.ബി.​ഐ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

0Shares