കൗമാരകലയ്ക്ക് കൊടിയിറക്കം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ 12ാം വര്‍ഷവും കിരീടം കോഴിക്കോടിന്

  • Post category:news
  • Reading time:1 min read
You are currently viewing കൗമാരകലയ്ക്ക് കൊടിയിറക്കം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ 12ാം വര്‍ഷവും കിരീടം കോഴിക്കോടിന്

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12 വര്‍ഷമാണ് കോഴിക്കോട് കീരിട നേട്ടം സ്വന്തമാക്കുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 865 പോയിന്റ് നേടി കണ്ണൂരാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 864 പോയിന്റുമായി തൃശൂരാണ് അഞ്ചാം സ്ഥാനത്ത്.

സ്‌കൂളുകളില്‍ ആലത്തൂര്‍ ജിഇഎച്ച്എസ്എസ് ആണ് മുന്നിലുള്ളത്. 111 പോയിന്റാണ് ആലത്തൂര്‍ സ്‌കൂള്‍ നേടിയത്.അടുത്ത വര്‍ഷം ആലപ്പുഴയിലാണ് സംസ്ഥാന കലോല്‍സവം നടക്കുക. കലാകിരീടം നേടിയതിനാല്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മൃദംഗമേളവും സംഗീതസായാഹ്നവുമടക്കമുള്ള പരിപാടികളോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയ്ക്ക് കൊടിയിറക്കം. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, സി രവീന്ദ്ര നാഥ്,
നടനും എം.പിയുമായ ഇന്നസെന്റ്, ശ്രീനിവാസന്‍, കമല്‍, സത്യന്‍ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി, എംപിമാരായ ജയദേവന്‍, പി.കെ ബിജു, വിവിധ ജനപ്രതിനിധികള്‍ സംബന്ധിച്ചു.പോയിന്റ് നില: കോഴിക്കോട്: 895, പാലക്കാട്: 893, മലപ്പുറം: 875, കണ്ണൂര്‍: 865, തൃശ്ശൂര്‍: 864, എറണാകുളം: 834, കോട്ടയം: 798, ആലപ്പുഴ: 797, തിരുവനന്തപുരം: 796, കൊല്ലം: 795, കാസര്‍കോട്: 765, വയനാട്: 720, പത്തനംതിട്ട: 710, ഇടുക്കി: 671

0Shares