ഉല്‍സവം കഴിഞ്ഞുവരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ഉല്‍സവം കഴിഞ്ഞുവരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ചു; അപകടത്തില്‍ ഒരാള്‍ മരിച്ചു

ചെറുവത്തൂര്‍: ക്ഷേത്രോല്‍സവം കഴിഞ്ഞുവരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച്് യുവാവ് മരിച്ചു. കാടങ്കോട് കോളനിയിലെ രാജന്റെ മകന്‍ ജിഷ്ണു രാജാ(19)ണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന വിപിന്‍ ദാസിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 12 മണിയോടെ പയ്യങ്കിയില്‍ വച്ചാണ് സംഭവം.റേഷന്‍ കടയയുടെ സമീപത്തെ മതിലില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. മുണ്ഡ്യയിലെ ഒറ്റക്കോല മഹോല്‍സവം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഇരുവരും. ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു.പെയിന്റിങ് തെഴിലാളിയായിരുന്നു. മാതാവ്: രജനി. സഹോദരങ്ങള്‍: ജിബിന്‍ രാജ്, അതുല്യ രാജ്.

0Shares