കാസര്‍കോട്: വടക്കന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ചാനല്‍ ആര്‍.ബി ഡോട്ട്‌കോം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ലബുകളുടെയും സ്‌കൂളുകളുടെയും വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടിയും ക്ഷണിക്കുന്നു. കൂടുതല്‍ പ്രാദേശിക പരിപാടികള്‍ ഉള്‍പ്പെടുത്തി ജനങ്ങളുടെ ഒരുകൂട്ടായ്മയുണ്ടാക്കുകയെന്നതാണ് ചാനല്‍ ആര്‍.ബി ഡോട്ട്‌കോം ലക്ഷ്യം വയ്ക്കുന്നത്. തുളുനാട്ടിലെയും മലയോരമേഖലകളിലേയും പല വാര്‍ത്തകളും എന്തുകൊണ്ടോ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ നടക്കുന്ന കലാപരവും, അനുഷ്ഠാനപരവും, വികസനപരവും വിദ്യാഭ്യാസ-ആരോഗ്യപരവുമായ വാര്‍ത്തകള്‍ ആരും അറിയാതെ പോകുന്നു.
അത് മാറ്റിയെടുക്കാനാണ് ചാനല്‍ ആര്‍.ബി ഡോട്ടകോം ഇതിലൂടെ ശ്രമിക്കുന്നത്. ‘ചാനല്‍ ആര്‍.ബി ഡോട്ട്‌കോം’ ഓണ്‍ലൈന്‍ പോര്‍ട്ടലായതിനാല്‍ ലോകത്തിന്റെ ഏത് കോണില്‍നിന്നും www.channelrb.com എന്ന സൈറ്റിലൂടെ നിങ്ങള്‍ക്ക് മൊബൈലുകളിലൂടെയും കമ്പ്യൂട്ടറുകളിലൂടെയും ഏതുനിമിഷവും വാര്‍ത്തകള്‍ കാണാനാകും. താല്‍പര്യമുള്ള ക്ലബുകളുടെയും സ്‌കൂളുകളുടെയും ബന്ധപ്പെട്ടവര്‍ വിശദവിവരങ്ങള്‍ക്ക് കാസര്‍കോട് നുള്ളിപ്പാടിയിലെ ചാനല്‍ ആര്‍.ബി ഡോട്ട്‌കോം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230044.
ക്ലബുകളുടെയും സ്‌കൂളുകളുടേയും വിശേഷങ്ങള്‍ ഇനി ചാനല്‍ ആര്‍.ബി ഡോട്ട്‌കോമില്‍