
കോഴിക്കോട്: ഫറോക്ക് ബി.ഇ.എം യു.പി സ്ക്കുളില് കുട്ടികളെ ലിംഗഭേദമന്യെ സ്കൂളില്‍ ഒരുമിച്ച് ഇരുത്തുന്നതിനെതിരെ പരാതി. സ്ക്കുള് ഹെഡ് ടീച്ചര്‍ക്കാണ് ഇതിന്റെ പേരില്‍ മുസ്ലീം യുത്ത് ലീഗ് ഫറോക്ക് മുന്സിപല് ഒന്നാം ഡിവിഷന് കമ്മിറ്റിജറല് സെക്രട്ടറി അബ്ദുള്‍ ജലീല്‍ ആണ് പരാതി നല്‍കിയത്.

പരാതിയുടെ പൂര്‍ണ്ണരൂപം
ബി.ഇ.എം യു.പി സ്ക്കുളില് ലിംഗഭേദമന്യെ വിദ്യാര്‍ത്ഥികളെ ചില അധ്യാപകര്‍ ഒരുമിച്ച് ഇരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി അറിയിച്ചിട്ടുണ്ട്. ഇത് സ്കൂളിന്റെ സല്‍പേരിന് കളങ്കം ഏല്‍പ്പിക്കും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്ന് അപേക്ഷിക്കുന്നു.
എന്നാല്‍ പരാതി ലഭിച്ച ടീച്ചര്‍ പരാതിയുടെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു സ്കൂളി ല്‍ മതം കൊണ്ടുവരാന്‍ കുറച്ചു നാളുകളായി ചിലര്‍ ശ്രമിക്കുന്നതായും ടീച്ചര്‍ പറയുന്നു ടീച്ചറിന്റെ വാക്കു കളിലേക്ക്
എല്‍.കെ.ജി തൊട്ട് ഇവിടെ ഏഴ് വരെ ഏകദേശം 900 കുട്ടികള്‍ ഉണ്ട് ഇവരെ ഒരു ക്ലാസ്സില്‍ പോലും ഇടകലര്‍ത്തി ഇരുത്തിയിട്ടില്ല. ഗ്രൂപ്പ് വര്‍ക്കും മറ്റും നല്കുമ്പോള് മാത്രമാണ് ആണ് കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാന്‍ ഇടവരുക. ഒന്നു മുതല്‍ അഞ്ച് വരെയുള്ള നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് തിരിക്കുന്നത്. ഇതില്‍ ജാതി മതം ലിംഗം വര്‍ണ്ണം ഒന്നും നോക്കാതെയാണ് ഗ്രൂപ്പ് ആക്കുന്നത് ഞാന്‍ ഒരു മുസ്ലീമാണ്. സര്‍വ്വീസില്‍ മുപ്പത് കൊല്ലത്തെ പരിചയം ഉണ്ട്. കുറച്ചു കാലമായി സ്കൂളില്‍ ചിലര്‍ പഠനത്തിനൊപ്പം മതം കൊണ്ടുവരാന്‍ ശ്രമിക്കുന്നുഅതിന്റെ പേരില്‍ ഇല്ലാത്ത പ്രശ്നങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത് ഇവിടെ മുപ്പത് പേരും വനിതകളാണ് പെണ്‍കുട്ടികളെ എവിടെ ഇരുത്തണമെന്ന് ഞങ്ങള്‍ക്ക് അറിയാം ഞങ്ങള്‍ക്ക് എല്ലാവരും തന്നെ കുട്ടികളാണ് 98 ശതമാനം രക്ഷകര്‍ത്താക്കള്‍ക്കും ഇതില്‍ പരാതി ഇല്ലെന്നും ടീച്ചര്‍ പറയുന്നു.
