കോഴിക്കോട് നിപ്പ പനിക്ക് പിന്നാലെ ഗുരുതരമായ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോഴിക്കോട് നിപ്പ പനിക്ക് പിന്നാലെ ഗുരുതരമായ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ്പ പനിയ്ക്ക് പിന്നാലെ ഗുരുതരമായ വെസ്റ്റ് നൈല്‍ പനി കോഴിക്കോട് സ്ഥിരീകരിച്ചു. പാവങ്ങാട് സ്വദേശി സുല്‍ഫത്ത് (24)ണ് രോഗം ബാധിച്ച ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. കേരളത്തില്‍ ഇതാദ്യമായാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകളില്‍ എത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് കൊതുക് കടിയിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. സമാന രോഗ ലക്ഷണങ്ങളുമായി മറ്റൊരാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി,തലവേദന,ഛര്‍ദ്ദി എന്നിവയെല്ലമാണ് രോഗലക്ഷണങ്ങള്‍.രോഗം മൂര്‍ച്ഛിച്ചാല്‍ മസ്തിഷ്‌കജ്വരമോ മരണമോ സംഭവിക്കാം. വെസ്റ്റ് നൈല്‍ വൈറസിനുള്ള പ്രതിരോധവാക്സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊതുകുകടി കൊള്ളാതെ നോക്കുക എന്നതാണ് പ്രധാനം. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വെസ്റ്റ് നൈല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളിലാണ് രോഗം കൂടുതലായും പടരുക. 1937-ല്‍ ഉഗാണ്ടയില്‍ കണ്ടെത്തിയ ഈ പനി പിന്നീട് 1999-ല്‍ നോര്‍ത്ത് അമേരിക്കയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യരെ കൂടാതെ കുതിരകളിലേക്കും ഈ വൈറസ് പടരും.

0Shares