
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാസര്‍കോട് സ്വദേശിയുടെ കുത്തേറ്റ് മരിച്ചു. കുത്തേറ്റ മടവൂര്‍ നരിക്കുനി സി.എം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മജിദ് (13) സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി കുട്ടിയെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പിച്ചത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. എന്നാൽ മടവൂർ മഖാം പരിസരത്ത് മാനസിക പ്രശ്‌നമുള്ളയാളുകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതായും, ഇവരെ നിയത്രിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും നേരത്തെ പരാതിഉയർന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരക്കാരിൽ പെട്ടയാളാണോ ഇയാളെന്നും സംശയിക്കുന്നു. പിടികൂടിയ പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ്ചോദ്യം ചെയ്തുവരികയാണ്. സ്‌കൂളിനു സമീപത്തുതന്നെയാണ് ഷംസുദ്ദീന്‍ താമസിച്ചിരുന്നത്.
