
കോഴിക്കോട് ചാത്തമംഗലത്ത് എന്‍.ഐ.ടിക്കടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എന്‍.ഐ.ടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. നിലവില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
