
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ 77 കിലോയില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണ്ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ചായി.

അതേസമയം, സ്‌ക്വാഷ് മത്സരത്തിന്‍റെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ജോഷ്‌നാ ചിന്നപ്പ ക്വാര്‍ട്ടറില്‍ കടന്നു. അരമണിക്കൂര്‍ മാത്രം നീണ്ട മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം താമിക സാക്‌സ്ബിയെ തോല്‍പിച്ചാണ് ലോക 14-ാം നമ്പര്‍ താരമായ ജോഷ്‌ന ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. 11-3, 11-6, 11-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ ജയം. റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലായ ഇംഗ്ലണ്ടിന്‍റെ അലിസണ്‍ വാട്ടറിനോട് 11-3, 11-6, 11-2 എന്ന സ്‌കോറിനാണ് ദീപിക തോറ്റത്. അതേസമയം സഹതാരം മലയാളിയായ ദീപികാ പള്ളിക്കലും പുരുഷ വിഭാഗത്തില്‍ വിക്രം മല്‍ഹോത്ര പുറത്തായി.
