
കണ്ണൂര്‍: കണ്ണൂരിൽ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ്കൊല്ലപ്പെട്ട സംഭവത്തിൽ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്ന് പ്രതികളുടെ മൊഴി. ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റു പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

കൊലയാളി സംഘത്തില്‍ എസ്എഫ്ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരാണുള്ളത്. ഇവരെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. പിടിയിലാകാനുള്ള രണ്ടു പേർ ഡി.വൈ.എഫ്ഐയുടെ പ്രാദേശിക നേതാക്കളാണെന്നും പ്രതികള്‍ വെളിപ്പെടുത്തി.
തില്ലങ്കേരി സ്വദേശികളായ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് ഇന്നലെ സി.പി.ഐ.എം പ്രാദേശിക നേതാക്കൾക്കൊപ്പമെത്തി കീഴടങ്ങിയത്. ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും പൊലീസ് കസ്റ്റഡിയിലുണ്ട്. മൂവരും ആർ.എസ്എസ് പ്രവർത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.
