കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിൻ്റെ വീട് നേതാക്കള്‍ സന്ദര്‍ശിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിൻ്റെ  വീട് നേതാക്കള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ കുടുംബത്തിന് സമാശ്വാസവുമായി പ്രതാപ്‌നഗറിലെ വീട്ടില്‍ നേതാക്കളെത്തി. തിങ്കളാഴ്ച സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം.എല്‍.എ, എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറി സച്ചിന്‍ദേവ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ ഇ പത്മാവതി, എം സുമതി, പി ശ്യാമള, പി.പി ശ്യാമളാദേവിേ ബേബി ഷെട്ടി എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചു. ആര്‍എസ്എസ് കൊലയാളികളുടെ കാടത്തം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷത്ത് ഗുരുതരമായിരിക്കുമെന്ന് പി കെ ശ്രീമതി എം.പി പറഞ്ഞു. പ്രതാപ്‌നഗര്‍ ബേക്കൂറിലെ ആര്‍.എസ്.എസ് ആയുധ പരിലശീലനം നടത്തുന്ന കില്ലര്‍ ഗ്രൗണ്ടിനെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി എം സ്വാരാജ് എം.എല്‍.എ പറഞ്ഞു.

0Shares