
കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ യുവതിയേയും യുവാവിനെയും മംഗലാപുരത്തുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ എട്ടുമുതല്‍ കാണാതായിരുന്നു.

കിളികൊല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചതായ വിവരം പോലീസിന് ലഭിച്ചത്. യുവതി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്. ഇവര്‍ ബിവറേജസ് കോര്‍പറേഷനില്‍ ജോലിനോക്കിവരികയാണ്.
