കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; ചെ​യ​ർ​മാ​ൻ സ്​​ഥാ​നം വിട്ടുകൊടുത്തുകൊണ്ടുള്ള സ​മ​വാ​യമില്ല; ജോസഫിനോട് വീ​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന്​​ മാ​ണി വി​ഭാ​ഗം

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; ചെ​യ​ർ​മാ​ൻ സ്​​ഥാ​നം വിട്ടുകൊടുത്തുകൊണ്ടുള്ള സ​മ​വാ​യമില്ല;  ജോസഫിനോട് വീ​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന്​​ മാ​ണി വി​ഭാ​ഗം

കോ​ട്ട​യം: പാര്‍ട്ടി ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തെ ചൊ​ല്ലി കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ, വീ​ട്ടു​വീ​ഴ്​​ച വേ​ണ്ടെ​ന്ന്​​ മാ​ണി വി​ഭാ​ഗം ര​ഹ​സ്യ​യോ​ഗ​ത്തി​ൽ ധാ​ര​ണ. ല​യ​ന​സ​മ​യ​ത്ത്​ പി.​ജെ ജോ​സ​ഫു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റ​നു​സ​രി​ച്ച്​ ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​വും പാര്‍ലമെന്ററി പാ​ർ​ട്ടി നേ​താ​വ് സ്​​ഥാ​ന​വും മാ​ണി വി​ഭാ​ഗ​ത്തി​നാ​ണ്. ഇ​ത്​ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തില്ലെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.

സി.​എ​ഫ്. തോ​മ​സ്​ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​വാ​യ നീ​ക്കം ഇ​ഴ​യു​ന്ന സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്‍റെ കടുത്തനീക്കം. വീ​ട്ടു​വീ​ഴ്​​ച​ക്ക്​ ത​യാ​റാ​യാ​ൽ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​വി​ധം പാ​ർ​ട്ടി​യി​ലെ പി​ടി ന​ഷ്​​ട​മാ​കു​മെ​ന്ന വി​കാ​ര​വും യോ​ഗ​ത്തി​ലു​യ​ർ​ന്നു. ചെ​യ​ർ​മാ​ൻ സ്​​ഥാ​നം കൈ​വി​ട്ടു​ള്ള സ​മ​വാ​യ​ത്തി​ന്​ ത​യാ​റാ​കേ​ണ്ട​തി​ല്ല. ജോ​സ്​ കെ. ​മാ​ണി​യെ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നാ​ക്കി​യു​ള്ള ഫോ​ർ​മു​ല അം​ഗീ​ക​രിക്കേ​ണ്ട​തി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. സം​സ്​​ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് ഭൂ​രി​പ​ക്ഷ​ത്തി​ലൂ​ടെ ചെ​യ​ർ​മാ​നെ നി​ശ്ച​യി​ക്ക​ണം.

ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന്​ അ​റി​യാ​വു​ന്ന​തി​നാ​ലാ​ണ്​ ജോ​സ​ഫ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി യോ​ഗം വി​ളി​ക്കാ​ൻ മ​ടി​ക്കു​ന്ന​ത്. പി​ള​ർ​പ്പി​നെ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും യോ​ഗ​ത്തി​ലു​യ​ർ​ന്നു. സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ജോ​സ​ഫ്​ പ​ക്ഷ​ത്തേ​ക്ക്​ ചാ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന അ​ഭി​പ്രാ​യം ചി​ല​ർ പ​ങ്കു​വെ​ച്ചെ​ങ്കി​ലും മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ഇ​ത്​ ത​ള്ളി. മു​ഴു​വ​ൻ​പേ​രും ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നാ​ണ്​ യോ​ഗ​ത്തിന്‍റെ വി​ല​യി​രു​ത്ത​ൽ. ഒ​റ്റപ്പെ​ട്ട ചി​ല​രെ ബ​ന്ധ​പ്പെ​ടാ​നും തീ​രു​മാ​ന​മാ​യി.

സം​സ്​​ഥാ​ന സ​മി​തി​യോ സ്​​റ്റി​യ​റി​ങ് ക​മ്മി​റ്റി​യോ വി​ളി​ച്ചാ​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച് ജോ​സ് കെ. ​മാ​ണി​യെ ചെ​യ​ർ​മാ​നാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. സം​സ്​​ഥാ​ന ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മാ​ണി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട ക​ത്ത്​ ജോ​സ​ഫി​ന്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​പ്പോ​ൾ ന​ൽ​ക​ണ​മെ​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ല്ല. കോ​ട്ട​യ​ത്തു ന​ട​ന്ന കെ.​എം. മാ​ണി അ​നു​സ്​​മ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ്​ മാ​ണി വി​ഭാ​ഗം നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്ന​ത്. കോ​ട്ട​യ​ത്തെ യോ​ഗം വ​ൻ വി​ജ​യ​മാ​ക്കാ​നാ​യ​ത്​ നേ​ട്ട​മാ​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തേ​ക്ക്​ സ​മ​വാ​യ​ത്തി​ലൂ​ടെ എ​ത്താ​നു​ള്ള ക​രു​നീ​ക്ക​ത്തി​ലാ​ണ്​ ജോ​സ​ഫ്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ജോ​സ​ഫ്​ നി​ര​ന്ത​രം ബ​ന്ധ​​പ്പെ​ടു​ന്നു​ണ്ട്. ചി​ല ബി​ഷ​പ്പു​മാ​രു​മാ​യും ജോ​സ​ഫ്​ സം​സാ​രി​ക്കു​ന്നു​ണ്ട്.

0Shares