കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് വധഭീഷണി; തൃശൂരിലെ ഭഗവതീ ക്ഷേത്ര പൂജാരി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് വധഭീഷണി; തൃശൂരിലെ ഭഗവതീ ക്ഷേത്ര പൂജാരി അറസ്റ്റില്‍

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന് നേരെ വധഭീഷണി. സംഭവത്തില്‍ തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍(48) അറസ്റ്റിലായി. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ജയരാമനെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരത്തില്‍ വധഭീഷണിമുഴക്കിയുള്ള സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയരാമനാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ എന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.

0Shares