കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ആദത്തിന് ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്; ഉപരിപഠനത്തിന് സര്‍ക്കാര്‍ സഹായം

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ആദത്തിന് ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്; ഉപരിപഠനത്തിന് സര്‍ക്കാര്‍ സഹായം

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദം ഹാരിയ്ക്ക് ഉപരിപഠനത്തിന് സര്‍ക്കാര്‍ സഹായം. സാമൂഹ്യനീതി വകുപ്പാണ് ആദത്തിന് തുടര്‍ പഠനത്തിനുള്ള സഹായം നല്‍കുമെന്നറിയിച്ചത്. ഒരുപാട് നാളത്തെ അധ്വാനത്തിന് ശേഷമാണ് ഫണ്ട് അനുവദിക്കപ്പെടുന്നതെന്നും ഏത് വഴിക്കാണ് ഇതൊന്ന് നേടിയെടുക്കുക എന്നൊരു സംശയമുണ്ടായിരുന്നെന്നും ആദം പറഞ്ഞു.

തന്നെ സഹായിച്ച ശീതള്‍ ശ്യാം അടക്കം എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആദം പറഞ്ഞു. ‘ട്രാന്‍സ്ജെന്‍ഡേഴ്സ് ലൈംഗിക തൊഴില്‍ മാത്രമെടുത്ത് ജീവിക്കുന്നവരാണ് എന്ന ചിന്തയായിരുന്നു സമൂഹത്തിന്. മറ്റുള്ളവര്‍ അനുഭവിക്കുന്ന സോഷ്യല്‍ പ്രിവിലേജ്സ് അവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ല. എല്ലാവരാലും മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് അങ്ങനയേ ജീവിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതില്‍ നിന്നൊക്കെ ഇപ്പോള്‍ ഒരുപാട് മാറി.’ സാമൂഹ്യനീതി വകുപ്പില്‍ നിന്ന് ആദത്തിന് ഒരു വര്‍ഷത്തെ ഫീസായി 7,78000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

0Shares