കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും; ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. സി.ഇ.എസിന്‍റെ പുതിയ സര്‍വ്വേഫലം പുറത്തുവന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേരളം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും; ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. സി.ഇ.എസിന്‍റെ  പുതിയ സര്‍വ്വേഫലം പുറത്തുവന്നു

ന്യൂഡല്‍ഹി: കേറുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോടനുബന്ധിച്ച് സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ സ്റ്റ​ഡീ​സി​ന്‍റെ (സി​.ഇ.​എ​സ്) അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പിൽ കേ​ര​ള​ത്തി​ൽ എ​ൽ​.ഡി​.എ​ഫി​ന് മു​ൻ​തൂ​ക്കം. തെരഞ്ഞെടുപ്പില്‍ എ​ൽ​.ഡി​.എ​ഫി​ന് 11 മു​ത​ൽ 13 വ​രെ സീ​റ്റു​ക​ൾ ല​ഭി​ക്കാമെന്നും സർവ്വേയിൽ പറയുന്നു.

അതേസമയം യു​.ഡി​.എ​ഫി​ന് 7 മു​ത​ൽ 9 വ​രെ സീ​റ്റു​ക​ൾ ലഭിക്കാമെന്നും സർവ്വേയിൽ പറയുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം ബി​.ജെ.​പി ഇ​ക്കു​റി​യും കേ​ര​ള​ത്തി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല എന്നുള്ളതാണ്. ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന മ​റ്റു സ​ർ​വേ​ക​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​മാ​ണ് സി​.ഇ​.എ​സ് സ​ർ​വ്വെ​യി​ൽ തെ​ളി​യു​ന്ന​ത്.
എ​ൽ​.ഡി​.എ​ഫ്- 44.3, യു.​ഡി.​എ​ഫ്- 39 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന വോ​ട്ട് ശ​ത​മാ​നം. ബി​.ജെ.​പി 15.5 ശ​ത​മാ​നം വോ​ട്ട് നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നുണ്ട്.

0Shares