കേന്ദ്ര സർക്കാരിന് തിരിച്ചടി; അലോക് വര്‍മയെ വീണ്ടും സി.ബി.ഐ ഡയക്ടറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സർക്കാരിന് തിരിച്ചടി; അലോക് വര്‍മയെ വീണ്ടും സി.ബി.ഐ ഡയക്ടറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: സി.ബി.ഐ കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. അലോക് വര്‍മയെ വീണ്ടും സി.ബി.ഐ ഡയക്ടറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം കൊണ്ടുണ്ടായിരിക്കുന്നത്. ഒക്ടോബര്‍ 23 ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെ നാടകീയമായി കേന്ദ്രം അവധിയിലയച്ചത്.ഈ തീരുമാനത്തിന് എതിരെയാണ് സുപ്രിംകോടതിയുടെ ഇടപെടൽ. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

0Shares