കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് എച്ച്.എം.എസ്

  • Post category:local news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് എച്ച്.എം.എസ്

കൊട്ടാരക്കര: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് എച്ച്.എം.എസ് ദേശീയ സെക്രട്ടറി അഡ്വ.തമ്പാന്‍ തോമസ് ആവശ്യപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നടപടി അവസാനിപ്പിക്കണന്നും, പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാര്‍ക്ക് മിനിമം വേജസ് നല്‍കണമെന്നും അവര്‍ക്ക് ഇ.എസ്.ഐയും പി.എഫും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.എച്ച്.എം.എസ് കൊല്ലം ജില്ല കണ്‍വെന്ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ല പ്രസിഡന്റ് ബെന്നി കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗം ജൊസഫ് ജൂഡ്, ടോമി മാത്യു, മാത്യു ജേക്കബ്, സൂര്യ ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍തര്‍ ലോറന്‍സ് സ്വാഗതവും ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

0Shares