കെ.പി.ആര്‍ റാവു റോഡിന്‍റെ നവീകരണം പൂര്‍ത്തിയായി; പണിക്ക് വേഗത കൂടിയത് വ്യാപാരികളുടെ പ്രതിഷേധത്തിനിടെ; വർഷങ്ങളായുള്ള ആവശ്യം സഫലമായ സന്തോഷത്തിൽ വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും

  • Post category:news
  • Reading time:1 min read
You are currently viewing കെ.പി.ആര്‍ റാവു റോഡിന്‍റെ നവീകരണം പൂര്‍ത്തിയായി; പണിക്ക് വേഗത കൂടിയത് വ്യാപാരികളുടെ പ്രതിഷേധത്തിനിടെ; വർഷങ്ങളായുള്ള ആവശ്യം സഫലമായ സന്തോഷത്തിൽ വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവർമാരും

കാസർകോട്: കാസർകോട്ടെ പ്രധാന വ്യാപാര മേഖലയിലെ റോഡ് തകർന്നിട്ട് വർഷങ്ങൾ കുറെ ആയങ്കിലും നടപടി ഉണ്ടായിരുന്നില്ല. റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതവും കൂടിവരികയായിരുന്നു. ഈ റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോരുത്തരും നഗരസഭയെ പ്രാകുന്നതും പതിവായിരുന്നു. ഈ ദുരിതത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. കെ. പി. ആര്‍ റാവു റോഡ് മെക്കാഡം ചെയ്താണ് നവീകരിച്ചത്.

റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി ജനുവരി 6 ന് 10 ദിവസത്തേക്ക് റോഡ് അടച്ചിട്ടു. എന്നാൽ ദിവസം 15 കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയകാതിരുന്നതോടെ വ്യാപാരികളിൽ പ്രതിഷേധം ഉടലെടുത്തു. നല്ല വികസനത്തിനായി പൂർണ്ണ സഹകരണം നൽകുന്ന വ്യാപാരികൾക്ക് തന്നെ പാരപണിയുന്നതായിരുന്നു ഉദ്യോഗസ്ഥരുടെ സമീപനം.

റോഡ് പണി പകുതിയിലായതും വാഹന യാത്ര മുടങ്ങിയതും വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞു. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെ വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിക്കാൻ മുതിരുകയായിരുന്നു. സംഭവം വ്യാപാരികളുടെ പ്രതികരണം സഹീതം ചാനൽ ആർ.ബി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പണി വേഗത്തിൽ പൂർത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്. പി.ഡബ്ലു.ഡി കാസർകോട് നഗരത്തിൽ ഓവുചാലിന്‍റെ പ്രവൃത്തി നടത്തുന്നുണ്ടങ്കിലും അത് ഒച്ചിന്‍റെ വേഗത്തിലാണ് നീങ്ങുന്നത്. ഇതിനെതിരെയും വ്യാപാരികളിൽ പ്രതിഷേധം പുകയുകയാണ്.

കഴിഞ്ഞ ആഴ്ച ചാനൽ ആർ.ബി റിപ്പോർട്ട ചെയ്ത വാർത്ത:

0Shares