കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക്: കാസര്‍കോട് ജില്ലയില്‍ പകുതിയോളം സർവീസുകൾ മുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക്: കാസര്‍കോട് ജില്ലയില്‍ പകുതിയോളം സർവീസുകൾ മുടങ്ങി

കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്കിൽ കാസര്‍കോട് ജില്ലയിൽ പകുതിയോളം ബസ് സർവീസുകൾ മുടങ്ങി. കാസർകോട് ഡിപ്പോയില്‍ നിന്നുള്ള ആകെ 92 ഷെഡ്യൂളുകളിൽ 48 ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയിലെ 29 ബസുകളിൽ 9 ബസുകളും ഓടിയില്ല. ഇതില്‍ വൈകിട്ട് 5നുള്ള കാസർകോട്– കോട്ടയം സൂപ്പർ ഫാസ്റ്റ്, രാത്രി 9ന് പുറപ്പെടുന്ന കാസർകോട്– കോട്ടയം മിന്നൽ സർവീസുകളുൾപ്പെടെ മുടങ്ങി.

എല്ലാത്തിനും പുറമേ പണിമുടക്ക് മലയോരത്തും കാസർകോട് – കണ്ണൂർ ദേശീയപാതയിലും യാത്രക്കാരെ വലച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മാത്രം ആശ്രയമായ കാസർകോട്– ചന്ദ്രഗിരി പാലം– കാഞ്ഞങ്ങാട് റൂട്ടിൽ അര മണിക്കൂർ ഇടവിട്ടായിരുന്നു സർവീസ്. കാസർകോട് നിന്നും മംഗലാപുരം പോകുന്ന അന്തർ സംസ്ഥാന റൂട്ടിൽ 46ൽ 35 ബസുകളും സർവീസ് മുടങ്ങി. എന്നാല്‍ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് സർവീസുകൾ നടത്തിയതിനാല്‍ ഈ റൂട്ടിൽ യാത്രക്കാരെ സമരം ബാധിച്ചില്ല.

ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുക, മെക്കാനിക്കൽ –ഓപ്പറേറ്റിങ് വിഭാഗം തൊഴിലാളികളുടെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണം പുനഃപരിശോധിക്കുക, വാടകയ്ക്ക് എടുക്കുന്ന ബസുകൾ നിർത്തലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതൃത്വത്തിൽ കാസർകോട്ട് 240ലേറെ ജീവനക്കാരാണ് പണിമുടക്കിയത്.

0Shares