കെ.എം. അഹമ്മദ് മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing കെ.എം. അഹമ്മദ് മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു

കാസര്‍കോട്: പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.എം. അഹമ്മദിന്റെ സ്മരണയ്ക്കായി പ്രസ് ക്ലബും അഹമ്മദിന്റെ കുടുംബവും ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് കെ.ആര്‍.ഗോപീകൃഷ്ണന് നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ സമ്മാനിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പുരസ്‌കാര തുകയും കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബു ഫലകവും നല്‍കി. കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷനായി. പ്രസ്‌ക്ലബ് സെക്രട്ടറി ഒ.വി.സുരേഷ്, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, കാര്‍ട്ടൂണിസ്റ്റ് കെ.എ.ഗഫൂര്‍, ടി.ഇ.അബ്ദുല്ല, അഷ്‌റഫലി ചേരങ്കൈ, മുജീബ് അഹമ്മദ്, ടി.എ.ഷാഫി, ഷഫീഖ് സംസാരിച്ചു.

0Shares