കൂട്ട സ്ഥലംമാറ്റവുമായി ആരോഗ്യവകുപ്പ്; 371 ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സു​മാ​ര്‍ക്ക് സ്ഥാനചലനം

  • Post category:news
  • Reading time:1 min read
You are currently viewing കൂട്ട സ്ഥലംമാറ്റവുമായി ആരോഗ്യവകുപ്പ്; 371 ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സു​മാ​ര്‍ക്ക് സ്ഥാനചലനം

കോഴിക്കോട്: 371 ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സു​മാ​രെ സ്ഥ​ലം മാ​റ്റിക്കൊണ്ട് കൂട്ട സ്ഥലംമാറ്റവുമായി ആരോഗ്യവകുപ്പ്. അ​ടു​ത്ത​മാ​സം ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന മീ​സി​ല്‍​സ്- ​റു​ബെ​ല്ല വാ​ക്സി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തും ഏ​കോ​പി​പ്പി​ക്കു​ന്ന​തും ഇ​വ​രാ​ണ്. ഒ​ന്നു​മു​ത​ല്‍ 15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ കു​ത്തി​വെ​പ്പി​നു വി​ധേ​യ​രാ​ക്കു​ന്ന വാ​ക്സി​നേ​ഷ​ന്‍ കാക്യാമ്പയിന്റെ മു​ന്നോ​ടി​യാ​യി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നി​ട​യി​ല്‍ സ്ഥ​ലം മാ​റ്റം വ​രു​ന്ന​ത് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.

സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ആ​ഗ​സ്​​റ്റ്​ 31ന് ​ആണ് പുറത്തിറങ്ങിയത്. ക​ഴി​ഞ്ഞ 24ന്​ 531 ​ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ന​ഴ്സു​മാ​രെ സ്ഥ​ലം മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ഇ​തു ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ടു​ത്ത ഉ​ത്ത​ര​വ്.ഏ​പ്രി​ല്‍, മേ​യ് കാ​ല​ഘ​ട്ട​ത്തി​ല്‍ ന​ട​ത്തേ​ണ്ട സ്ഥ​ലം മാ​റ്റം പ​ക​ര്‍​ച്ച​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​നി​ട​യി​ല്‍ ന​ട​ത്തു​ന്ന​ത് ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.

ഓ​ണ​പ്പ​രീ​ക്ഷ​യും മ​റ്റും ന​ട​ക്കു​ന്ന​തി​നി​ട​ക്ക് പെ​ട്ടെ​ന്നു​ള്ള സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ജീ​വ​ന​ക്കാ​ര്‍​ക്ക് വ്യ​ക്തി​പ​ര​മാ​യും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​ന‍ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സു​മാ​രെ സ്ഥ​ലം മാ​റ്റു​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​റെ ബാ​ധി​ക്കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

0Shares