കൂടത്തായി: ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥ; നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയതായി റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി: ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥ; നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയതായി റിപ്പോര്‍ട്ട്

കൂടത്തായി കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. തന്‍റെ ക്രൂരതകളെക്കുറിച്ച് നിരവധി വെളിപ്പടുത്തലുകളാണ് ജോളി നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളി പറഞ്ഞതായാണ് പുറത്ത് വരുന്നതായുള്ള വിവരം.

രണ്ടിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.

പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം ജോളിയെ നല്ല ഇഷ്ടത്തോടെയാണ് താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹ ശേഷമുള്ള ജോളിയുടെ പെരുമാറ്റത്തോടെ തനിക്ക് യോജിക്കാന്‍ കഴിയാതെ വന്നുവെന്നും ഷാജു മൊഴി നല്‍കി.

ദിവസവും ഒരുപാട് ഫോണ്‍കോളുകള്‍ ചെയ്യുമെന്നും വലിയ ആളുകളുമായി ജോളിക്ക് ബന്ധമുണ്ടെന്നും ഷാജു പറഞ്ഞു. വിവാഹത്തിന് ശേഷം ശരിയായ വഴിയിലൂടെ ആയിരുന്നില്ല ജോളി പോയിരുന്നുത് കുടുംബത്തിന്‍റെ അഭിമാനം ഓര്‍ത്തിട്ടാണ് ഇതെല്ലാം പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു.

0Shares