കൂടത്തായി കേസ്; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ്; രേഖകള്‍ കണ്ടെത്താനായില്ല

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി കേസ്; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ്; രേഖകള്‍ കണ്ടെത്താനായില്ല

കൂടത്തായിലെ പ്രധാന പ്രതി ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോളിയുടെ അയല്‍ക്കാരനും മുസ്‌ലീം ലീഗ് പ്രാദേശിക നേതാവും ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ്. അറസ്റ്റിന്‍റെ മുമ്പ് ഭൂ നികുതി രേഖകള്‍, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏല്‍പ്പിച്ചുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍ രേഖകള്‍ ഒന്നും കണ്ടെത്താനായില്ല. പിടിയിലാകുന്നതിന് മുമ്പ് ജോളി ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇമ്പിച്ചി മൊയ്തീനെ ജോളി നേരില്‍ കണ്ടിരുന്നതായും വിവരം ലഭിച്ചിരുന്നു.

തനിക്ക് വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചി മൊയ്തീന്‍ പോലീസിനോട് പറഞ്ഞത്.

0Shares