വയനാട്: നിലമ്പൂര്‍ പടുക്ക വന മേഖലയില്‍ പോലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമിക്ക് കര്‍ണാടക ദൗത്യസേന വിലയിട്ടത് ഒന്നേകാല്‍കോടി രൂപ. കര്‍ണാടകയിലും വയനാട് അതിര്‍ത്തികളിലും ഒന്നര വര്‍ഷം മുന്‍പ് പതിച്ച ലുക്കൗട്ട് നോട്ടീസിലാണ് കുപ്പുസ്വാമിയെ കണ്ടെത്തി വിവരം നല്‍കുന്നവര്‍ക്ക് 1.12 കോടി പ്രതിഫലമായി പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നേരത്തെ ഇത്തരത്തിലുള്ള ലൂക്കൗട്ട് നോട്ടീസ് കര്‍ണാടക പോലീസ് അധികൃതര്‍ പുറത്തിറക്കിയത്.
