കുടുംബശ്രീ ഉത്പന്നങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ഇനിമുതല്‍ നേരിട്ട് വീടുകളിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കുടുംബശ്രീ ഉത്പന്നങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ഇനിമുതല്‍ നേരിട്ട് വീടുകളിലേക്ക്

തനിമയും മായം കലരാത്തതുമായ വിവിധ തരം കുടുംബശ്രീ ഉത്പന്നങ്ങള്‍ കുടുംബശ്രീ സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് മുഖാന്തിരം ഇനി മുതല്‍ മുഴുവന്‍ വീടുകളിലേക്കും. ജില്ലയ്ക്കകത്തും പുറത്തുമായി കുടുബശ്രീ സംരംഭകര്‍ ഉണ്ടാക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍, ധാന്യപ്പൊടികള്‍, കറിപൗഡറുകള്‍, കശുവണ്ടിപ്പരിപ്പ്, തേന്‍, വിവിധതരം ലോഷനുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ നേരിട്ട് വീടുകളിലെത്തിക്കും.

ആദ്യഘട്ടത്തില്‍ നീലേശ്വരം, കാഞ്ഞങ്ങാട്, പരപ്പ എന്നീ ബ്ലോക്കുകളിലായിരിക്കും സേവനം ലഭ്യമാവുക. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കുടുംബശ്രീ മാര്‍ക്കറ്റിങ് സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ക്കുള്ള ഏകദിന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി. വി രമേശന്‍ ഉദ്ഘാടനം ചെയ്തു.എ. ഡി. എം. സി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് കോഡിനേറ്റര്‍മാരായ റീജ, മോനിഷ് ,തതിലേഷ് എന്നിവര്‍ സംസാരിച്ചു.

0Shares