വൈക്കം: ഇന്നലെ പുലര്ച്ചെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ആശുപത്രിയിലായ ശ്രീഹരി (11) ഇന്നു രാവിലെ മരിച്ചു. ശ്രീഹരിയുടെ പിതാവ് ചില്ലക്കല് സുരേഷ് (45), അമ്മ സോജ(38), സഹോദരന് സൂരജ്(14) എന്നിവര് ഇന്നലെ തന്നെ മരിച്ചിരുന്നു.

ഗുരുതരാവസ്ഥയിലായ ശ്രീഹരിയെ ഇന്നലെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. പെട്രോള് ഒഴിച്ച് തീകൊളുത്തി മരിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര് പറഞ്ഞു.