
കാസർകോട്: കാസർകോട് ജില്ലയിലെ പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പള്ളഞ്ചി സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7.30 യോടെ ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലാണ് അപകടമുണ്ടായത്.

ജീപ്പിൽ ഉണ്ടായിരുന്ന നാലു പേരെയും ഓടിക്കൂടിയ നാട്ടുകാരാണ്പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചിരുന്നു. രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
