കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കാസർകോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരിതബാധിതര്‍ ആഗസ്ത് 9ന് നാഗസാക്കി ദിനത്തില്‍ ജില്ലാ ഭരണ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങളും സി. വൈ. എഫ്. ഐ കൊടുത്ത കേസില്‍ സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നല്‍കിയ ഉറപ്പും പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നത്. പട്ടികയില്‍ പെട്ട മുഴുവന്‍ പേര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്നുണ്ടെങ്കിലും പകുതിയലധികം പേരും പുറത്താണ്.( 5848 പേരാണ് ലിസ്റ്റിലുള്ളത്.

2820 പേര്‍ക്ക് സഹായം ഭാഗികമായി ലഭിച്ചു.) ഇതില്‍ 610 പേര്‍ക്ക് പെന്‍ഷനക്കമുള്ള യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ കേമ്പില്‍ അതിര്‍ത്തി വരക്കാതെ സമാന രോഗികളെ പരിശോധിച്ചിരുന്നുവെങ്കിലും പതിനൊന്നു പഞ്ചായത്തുകളില്‍ മാത്രമായി ചുരുക്കാനുള്ള നീക്കങ്ങളാണ് ഔദ്യോഗിക സംവിധാനത്തിനകത്ത് നടന്നു കൊണ്ടിരിക്കുന്നത്.

2013 ല്‍ സാങ്കേതികത്വം നോക്കാതെ മുഴുവന്‍ മുഴുവന്‍ കാര്‍ഡുകളും ബി.പി.എല്‍ ആയി മാററിയിരുന്നെങ്കിലും നിലവില്‍ പകുതിയിലധികം പേരും ബി. പി. എല്‍ നു പുറത്തായി. കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ആത്മഹത്യകള്‍ നടക്കുമ്പോഴും നടപടിയാകുന്നില്ല. നഷ്ടപരിഹാരത്തിനായുള്ള ട്രിബ്യൂണല്‍ സ്ഥാപിക്കണ ആവശ്യവും പരിഗണനക്കെടുക്കന്നില്ല. പുനരധിവാസത്തെക്കുറിച്ചുളള നീക്കങ്ങളും പാതിവഴിയില്‍ തന്നെ. ഗോഡൗണിലുളള എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വ്വീര്യമാക്കാനും നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കാനും തീരുമാനമെടുത്ത് വര്‍ഷങ്ങളായെങ്കിലും നടന്നില്ല. മററുമാര്‍ഗങ്ങളൊക്കെ അടഞ്ഞ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരങ്ങളേറ്റടുക്കാന്‍ ദുരിതബാധിതര്‍ നിര്‍ബ്ബന്ധിതരായിരിക്കന്നത്.

0Shares