കാസര്‍കോട്ടെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് കാരുണ്യഹസ്തവുമായി ഇന്‍കാസ് ദുബായ്.

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട്ടെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് കാരുണ്യഹസ്തവുമായി ഇന്‍കാസ് ദുബായ്.

കാസര്‍കോട്: ഇന്‍കാസ്-ദുബായ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി കോണ്‍ഗ്രസിന്റെയും കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ കാസര്‍കോട് ജില്ലയിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തുറപ്പിന് മുന്നോടിയായി സ്‌കൂള്‍ കിറ്റ് നല്‍കി.

കാസര്‍കോട് മുനിസിപ്പല് വനിതാ ഹാളില്‍ നടന്ന വിദ്യാഹസ്തം 2017 പരിപാടിയില്‍ കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം അഭിജിതാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തത്. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഇന്‍കാസ് യു.എ.ഇ. ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദ് അലി എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ നൂറോളം സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിച്ചു.

0Shares