കാസര്‍കോട്: മകൻ്റെ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം പിതാവ് കുഴഞ്ഞു വീണ് മരിച്ചു. നാരംപാടി ടൗണില്‍ കടനടത്തിവരുന്ന വ്യാപാരി മുഹമ്മദ് പള്ളത്തടുക്ക(58)ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ചയായിരുന്നു മകന്‍ ലത്തീഫിൻ്റെ
വിവാഹം നടന്നത്. വിവാഹാഘോഷത്തിൻ്റെ തിരക്ക് വിട്ടൊഴിയും മുമ്പാണ് പിതാവിൻ്റെ ആകസ്മിത മരണം. ഇശാ നമസ്‌കാരം കഴിഞ്ഞു വീട്ടിലെത്തിയ അദ്ദേഹം കുടുംബത്തോടപ്പം ഭക്ഷണം കഴിച്ച് സംസാരിച്ചു നിലക്കവെയാണ് കുഴഞ്ഞുവീണത്. കുടുംബാംഗങ്ങള്‍ പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിദേശത്തായിരുന്ന മകൻ്റെ വിവാഹം ക്ഷണിക്കല്‍ മുതല്‍ എല്ലാക്കാര്യവും മുഹമ്മദ് ഒറ്റയ്ക്കാണ് നടത്തിവന്നത്. നിഷ്‌കളങ്കനായി ചെറുപുഞ്ചിരിയോടെ ഏവരെയും ഒരുപോലെ കണ്ടിരുന്ന മുഹമ്മദ് വ്യാപാരികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രിയങ്കരനായിരുന്നു. മരണത്തില്‍ അനുശോചിച്ചു വ്യാപാരികള്‍ നാരംപാടി ടൗണില്‍ ശനിയാഴ്ച രാവിലെ പത്തുവരെ കടകള്‍ അടച്ചു ഹര്‍ത്താലാചരിച്ചു. മയ്യത്ത് നാരമ്പാടി ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യ: ബീഫാത്തിമ്മ, മറ്റുമക്കള്‍: അഫീഫ, നസീറ, സഹീദ്.
കാസര്‍കോട്ടെ നാരംപാടിയില്‍ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു; മരണം മകൻ്റെ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം