കാസര്‍കോട്: ലോകകപ്പ് പ്രവചന വേളയില്‍ കാസര്‍കോട് പ്രസ് ക്ലബ് നടത്തിയ പ്രവചന മത്സര വിജയിക്ക് സമ്മാനം നല്‍കി. ഇഷ കെ. ലൈജു വിന് വെല്‍ഫിറ്റ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത വാഷിങ് മെഷീന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു.
ചടങ്ങ് ജില്ലാ പൊലീസ് മേധാവി ഡോ: എ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി കെ.വി.പത്മേഷ് സ്വാഗതം പറഞ്ഞു.
നവ ദമ്പതികളായ മണി കണ്ഠന്‍ പാലിച്ചിയടുക്കം – സോണി, ഹരികുമ്പള, ശ്വേത ബാര, ദിനു -ദില്‍ന എന്നിവര്‍ക്ക് സ്വീകരണം നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.സുരേശന്‍, വിനോദ് പായം പ്രസംഗിച്ചു.
കാസര്‍കോട് പ്രസ് ക്ലബ് നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയിക്ക് സമ്മാനം നല്‍കി