കാസര്‍കോട് നഗരസഭ നിര്‍മിച്ച തുണി സഞ്ചി വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരസഭ നിര്‍മിച്ച തുണി സഞ്ചി വിതരണം ചെയ്തു

കാസര്‍കോട്: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി മുഖേന നടപ്പിലാക്കുന്ന ഹരിത പ്രോട്ടോകോള്‍ പദ്ധതിയുടെ ഭാഗമായി തുണി സഞ്ചിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സ്വാഗതം പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും കൗണ്‍സിലര്‍മാരും ചടങ്ങിന് ആശംസ അര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് കില ഫാക്കല്‍റ്റി കൃഷ്ണന്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് എല്‍.എ മുഹമ്മദ് ഹാജി, വി.എം മുനീര്‍, നൈമുന്നീസ, സെമീന മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares