
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഒഫീസറിനോട് റിപ്പോര്‍ട്ട് തേടി.
കൈക്കൂലി വിവാദത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരായ വെങ്കിടഗിരിയോടും, സുനില്‍ ചന്ദ്രനോടും ഉടന്‍ അവധിയില്‍ പ്രവേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ വിഷയത്തില്‍ ഡിവൈ എഫ് ഐ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വിഷയത്തില്‍ നാലു ദിവസത്തിനകം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഡിഎംഒ യുടെ നിര്‍ദേശം ആശുപത്രി സൂപ്രണ്ട് കെ രാജാറാം ഡിവൈഎഫ് ഐയുമായി നടത്തിയ ചര്ച്ചയിലറിയിച്ചു.
