കാസര്‍കോട്: വിദ്യാനഗര്‍ ഐടിഐയിലെ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. മധൂര്‍ ചേനക്കോട്ടെ പുഷ്പന്റെ മകനും വിദ്യാനഗര്‍ ഐടിഐ വിദ്യാര്‍ത്ഥിയുമായ ആരോമലിനെ (17)യാണ് ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിദ്യാനഗര്‍ ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് വിദ്യാര്‍ത്ഥിയാണ് ആരോമല്‍. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി വ്യാഴാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നവനീത് ഏക സഹോദരനാണ്. ആരോമലിന്റെ മരണം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.
അതേസമയം കഴിഞ്ഞ ജനുവരി 19നു ഇതേ ഐ.ടി.ഐയിലെ ഒരുവിദ്യാര്‍ഥി ഹോസ്റ്റലിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി എസ് ഉണ്ണി (21) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനത്തടി ചാമുണ്ഡിക്കുന്ന് ഓട്ടമല സ്വദേശിയായിരുന്നു. വിദ്യാനഗര്‍ നെല്‍ക്കള എസ്.സി ഹോസ്റ്റലിലാണ് മരിച്ചനിലയില്‍ വിദ്യാര്‍ഥികള്‍ കണ്ടത്. കാസര്‍കോട് പോലിസാണ് കേസന്വേഷിച്ചത്.
കാസര്‍കോട് ഐ.ടി.ഐ യിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലിസ്