
മൈലാട്ടി: കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൈലാട്ടിയിലെ സജിത-സജീവന് ദമ്പതികളുടെ മകള്‍ ആരാധ്യ (13) ആണ് മരിച്ചത്.
ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചട്ടഞ്ചാല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
