കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ പരിപാടികള്‍ക്കിടയില്‍ ഉണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ജെ.പി സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ആറുപേര്‍ക്കു പരിക്കേറ്റു. ബി.ജെ.പി ഓഫീസിനു നേരെ ഉണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ കുണ്ടാറിലെ ബി.ജെ.പി പ്രവര്‍ത്തകരായ ലക്ഷ്മീധര (22), യതീശ് (26) എന്നിവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും യശ്വന്ത് (28), നയന്‍ കുമാര്‍ (24) എന്നിവരെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരായ അഡൂര്‍, അടുക്കയിലെ ചരണ്‍രാജ് (21), ഗോപിനാഥ് (28) എന്നിവരെ ചെങ്കളയിലെ നായന്മാര്മൂല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഘര്‍ഷത്തിനു തുടക്കം. ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ അഡൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്നതിനിടേ യുവാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തര്‍ക്കവും വാക്കേറ്റവും ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകരായ ലക്ഷ്മീധരനും യതീശിനും പരിക്കേറ്റത്.
സ്കൂളില്‍ നടന്നുകൊണ്ടിരിക്കെ ഉച്ചക്ക് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അതേ സമയം രാത്രി ഏഴുമണിയോടെ ബൈക്കില്‍ പോകുന്നതിനിടെ ഈശ്വര മംഗലയില്‍ വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം പ്രവര്‍ത്തകരും പരാതിപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ് അഡൂരിലെ ബി.ജെ.പി ഓഫീസിന് നേരെ അക്രമമുണ്ടായത്. ജനല്‍ ഗ്ലാസ് തകര്‍ക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനിടേ സംഘര്‍ഷം; തര്‍ക്കം സി.പി.എം ബി.ജെ.പി അക്രമത്തില്‍ കലാശിച്ചു; സ്ഥലത്ത് പോലിസ് കാവല്‍ ഏര്‍പെടുത്തി