കാസര്‍കോട്: കുടുംബശ്രീ മിഷന് കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജന -എം.കെ.എസ്.പി പദ്ധതിക്ക് കാസര്‍കോട് ജില്ലയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 2017 ലെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിനാണ് പുരസ്കാരം. സി.ഡി.എസ്സിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന നാലു മുതല്‍ 10 പേര് അടങ്ങുന്ന മഹിളാ കര്‍ഷകരുടെ കൂട്ടായ്മയായ ജെ.എല്‍.ജി കളിലൂടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുത്. ഭക്ഷ്യ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുത്. കാസര്‍കോട് ജില്ലാമിഷന് നടപ്പിലാക്കുന്ന തനതു പരിപാടിയായ മഴപ്പൊലിമ തരിശു ഗ്രാമം പദ്ധതിയിലൂടെ യുവതലമുറയെ കാര്‍ഷീക മേഖലയിലേക്ക് കൊണ്ടുവരുന്നതിനും 420 ഏക്കറോളം തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. 2011 മുതലാണ് പദ്ധതി കുടുംബശ്രീ മിഷന് നടപ്പിലാക്കി വരുന്നത്.
ജില്ലാമിഷന്റെ വിത്ത് ബാങ്കും, മഴപ്പൊലിമയും ഏറെ ജനപ്രിയമായ പദ്ധതികളായിരുന്നു. ഭക്ഷ്യസുരക്ഷ ഭവനം പദ്ധതിയിലൂടെ 32,500 കുടുംബങ്ങള്‍ക്ക്
ഭക്ഷ്യസുരക്ഷ പരിശീലനം നല്കി കൃഷി ആരംഭിച്ചു. നാട്ടു ചന്തകളിലൂടെ വിഷമില്ലാത്ത ഭക്ഷ്യോല്പന്നങ്ങള് വിതരണം ചെയ്യുന്നു. ജില്ലയില്‍ 3,490 സംഘകൃഷി ഗ്രൂപ്പില്‍ നിന്നായി 21340 കുടുംബശ്രീ അംഗങ്ങള്‍ കൃഷി ചെയ്യുന്നു. ഡല്‍ഹയില്‍ വിജ്ഞാനഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമറില്‍ നിന്നും കുടുംബശ്രീ എക്സികട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, പ്രോഗ്രാം ഓഫീസര്‍ ദത്തന് ബി.എസ് എന്നിവര്‍ സംയുക്തമായി പുരസ്കാരം സ്വീകരിച്ചു. ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ സുരേന്ദ്രന് ടി ടി , അസിസ്റ്റന്റ് ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ സൈജു പത്മനാഭന്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ശരണ്യ കെ, ശാന്തി പി.എന്‍, ഷൈജ കെ, രമ്യ ഇ, കവിത കെ.പി, രജനി എന്നിവര്‍ ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്കുന്നു.
കാര്‍ഷീക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കുടുംബശ്രീക്ക് ദേശീയ പുരസ്കാരം