ക്യൂബെക്ക് സിറ്റി: കാനഡയിലെ ക്യൂബെക്ക് സിറ്റിയില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ക്യൂബെക്ക് സിറ്റിയിലെ മുസ്ലീം പള്ളിയില്‍ വൈകിട്ടുള്ള പ്രാര്‍ഥനകള്‍ക്കെത്തിയവര്‍ക്ക് നേരെയാണ് അക്രമികള്‍ നിറയൊഴിച്ചത്.

40 പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ക്യൂബെക്കിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ കടന്ന മൂന്നു തോക്കുധാരികള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളില്‍ രണ്ട് പേര്‍ പിടിയിലായതായി കനേഡിയന്‍ പോലീസ് അറിയിച്ചു.