
എറണാകുളം: ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന് വെട്ടിക്കൊന്നു. കോതമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പൻ്റെ ഭാര്യ കാര്‍ത്തിയാനി (61) ണ് കൊല്ലപ്പെട്ടത്. മകൻ അനീഷ് കുമാര്‍ (34) ണ് കൊലനടത്തിയത് എന്ന് പോലീസ് പറഞ്ഞു. സ്വാത്ത് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ അനീഷ് വാക്കത്തി ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. അനീഷിന് ചെറിയ തോതില്‍ മാനസിക പ്രശ്നങ്ങളുള്ളതായും പറയപ്പെടുന്നു. സംഭവശേഷം പ്രതി വാര്‍ഡിലെ മുന്‍ മെമ്പറുടെ വീട്ടിൽപോയി അഭയം ചോദിക്കുകയായിരുന്നു. മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അനീഷിനെ കസ്റ്റഡിയിലെടുത്തു.