കളിയിക്കാവിളയിൽ എ.എസ്.ഐയുടെ കൊലപാതകം; മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കളിയിക്കാവിളയിൽ എ.എസ്.ഐയുടെ കൊലപാതകം; മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. മെഹ്ബൂബ പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്‍മത്തുള്ളയും പിടിയിലായി. ബെംഗളൂരു പോലീസാണ് മെഹ്ബൂബ് പാഷയെ പിടികൂടിയത്.

അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എ.എസ്.ഐയുടെ കൊലപാതകത്തിന്‍റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിന്‍റെ തലവനാണ് മെഹ്ബൂബ് പാഷ. പിടിയിലാവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക എന്‍.ഐ.എ കോടതി വിട്ടു.

അതേസമയം കളിയിക്കാവിളയിൽ എ.എസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യു.എ.പിഎ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക്‌ എന്നിവർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്.

0Shares