
ചെർക്കള: വഴിയിൽ കളഞ്ഞുകിട്ടിയ സ്വർണം തിരിച്ചേൽപ്പിച്ച് സത്യസന്ധത കൊണ്ട് പോലീസിന്‍റെയും പൊതുജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി മാതൃകയായി ചെർക്കളയിലെ സുറാക്കത്ത് . കാസര്‍കോട് പഴയ ബസ് സ്റ്റാൻഡിലെ റൂബി മെഡിക്കൽ ഷോപ്പിന് സമീപത്തു നിന്ന് വീണു കിട്ടിയ രണ്ടു പവൻ തൂക്കമുഉള്ള സ്വർണ വളയാണ് കാസര്‍കോട് പോലീസ് സ്റ്റേഷനിൽ വച്ച് എസ്. ഐ എൽബിൻ ജോസിന്‍റെ സാന്നിധ്യത്തിൽ യുവാവ് ഉടമസ്ഥയ്ക്ക് കൈമാറിയത്.

മേലേപ്പറമ്പിലെ മുസ്ലിയാടുക്കം ഹൗസിൽ മുഹമ്മദ് യൂസഫിന്‍റെ ഭാര്യ ഫാത്തിമയുടെതായിരുന്നു സ്വർണാഭരണം. കാസർകോട്ടെ ജ്വല്ലറിയിൽ നിന്നുംസ്വർണം വാങ്ങി വീട്ടിലേക്ക് തിരിച്ചു പോകും വഴി കളഞ്ഞു പോയതായിരുന്നു . സോഷ്യൽമീഡിയ മീഡിയയിലൂടെ അറിയിപ്പ് കൈമാറിയാണ് യുവാവ് ഉടമസ്ഥതയെ കണ്ടെത്തിയത്. കാസർകോട് എസ്. ഐ എൽബിൻ ജോസും സ്വർണ്ണം തിരിച്ചു കിട്ടിയ യൂസഫിന്‍റെ കുടുംബവും സത്യസന്ധത കൊണ്ട് മാതൃകയായ സുറാക്കത്തിനെ അഭിനന്ദിച്ചു.
